തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും പരസ്യമായി വോട്ട് കച്ചവടം നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയെ തോല്‍പിക്കാന്‍ എല്‍ഡിഎഫ്- യുഡിഎഫ് പരസ്യധാരണ ഉണ്ടായെന്നാണ് സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. മുസ്‍ലിം ലീഗും ജമാഅത്തെ ഇസ്‍ലാമിയും എല്‍‌ഡിഎഫ്- യുഡിഎഫ് ധാരണയ്ക്ക് കാര്‍മികത്വം വഹിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ ജയം എല്‍‌ഡിഎഫ്- യുഡിഎഫ് ജാരസന്തതിയാണ്. യുഡിഎഫിന്റെ പ്രസക്തി പൂര്‍ണമായി നഷ്ടപ്പെട്ടുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ എ​ല്‍​ഡി​എ​ഫ് ജ​യ​ത്തി​ന് മ​റ്റൊ​രു കാ​ര​ണ​വു​മി​ല്ല. വ​ന്‍​തോ​തി​ല്‍ കോ​ണ്‍​ഗ്ര​സ് വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തി. ബി​ജെ​പി​യെ വീ​ഴ്ത്താ​ന്‍ ഒ​ത്തു​ക​ളി​ച്ച​തി​ന് പ്ര​തി​ഫ​ലം എ​ന്ത് ല​ഭി​ച്ചു​വെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

തിരുവനന്തപുരത്ത് 21 സീറ്റ് കോര്‍പറേഷനിലുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ എട്ട് സീറ്റ് മാത്രമാണ് കിട്ടിയത്. ഇടതുമുന്നണിക്ക് വോട്ട് മറിച്ചു. ബിജെപിക്ക് ജയസാധ്യതയുള്ള ഇടങ്ങളില്‍ പരസ്യ ധാരണ ഇരുമുന്നണികളും ഉണ്ടാക്കി. യുഡിഎഫ് സ്വീകരിച്ചത് സ്ഥാപിത താത്പര്യം സംരക്ഷിക്കാനുള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here