തലയ്ക്കു വെളിവില്ലാത്ത ജഡ്ജിയുടെ വിധി പുന:പരിശോധിക്കണം: കെ. സുധാകരന്‍

0

കണ്ണൂര്‍: വിവാഹേതര ബന്ധങ്ങളിലും ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലും സുപ്രധാനമായ വിധി നടത്തിയ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ കെ.പി.സി.സി വര്‍ക്കംഗ് പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്ത്. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നു വിധിച്ച തലയ്ക്കു വെളിവില്ലാത്ത ജഡ്ജി വിധി പുന:പരിശോധിക്കണമെന്നാണ് സുധാകരന്‍ ആവശ്യപ്പെട്ടത്.

എന്തിനും ഏതിനും കോടതി ഇടപെടുകയാണ്. കുടുംബ ബന്ധങ്ങളാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടിസ്ഥാനം. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയും പുന:പരിശോധിക്കണം. ക്ഷേത്ര വിശ്വാസികള്‍ തീരുമാനിക്കേണ്ട കാര്യങ്ങള്‍ കോടതി തീരുമാനിക്കേണ്ട. കോടതിയെ ബഹുമാനിച്ചുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here