അന്ന് രൂക്ഷമായി വിമര്‍ശിച്ചു, സി.പി.ഐയുടെ കെ. രാജന്‍ ഇനി ക്യാബിനറ്റ് റാങ്കില്‍ ചീഫ് വിപ്പ്

0

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിലെ ക്യാബിനറ്റ് പദവിയോടെയുള്ള പി.സി. ജോര്‍ജിന്റെ ചീഫ് വിപ്പ് സ്ഥാനത്തെ വിമര്‍ശിച്ചവര്‍ക്കും കിട്ടി ചീഫ് വിപ്പ്. പ്രളയകാലത്ത് വേണ്ടെന്നുവച്ച നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം സി.പി.ഐ ഏറ്റെടുത്തു. ഒല്ലൂര്‍ എം.എല്‍.എ കെ. രാജനെ ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പാക്കാന്‍ സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് തീരുമാനിച്ചു.

ബന്ധു വിവാദത്തില്‍ രാജിവച്ച ഇ.പി. ജയരാജനെ തിരികെ മന്ത്രിയാക്കിയപ്പോള്‍ സി.പി.ഐക്ക് നല്‍കിയ വാഗ്ദാനമായിരുന്നു ചീഫ് വിപ്പ് പദവി. പ്രളയ പശ്ചാത്തലത്തില്‍ അധിക ചെലവ് വരുമെന്നു ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ അന്ന് പദവി ഏറ്റെടുക്കാതിരുന്നത്. ചീഫ് വിപ്പുകൂടിയാകുന്നതോടെ സി.പി.ഐക്ക് ആറു ക്യാബിനറ്റ് പദവികളാകും.

LEAVE A REPLY

Please enter your comment!
Please enter your name here