തിരുവനന്തപുരം | കെ റെയിലിന്റെ സാമൂഹികാഘാത പഠനം ജി.പി.എസ്് സംവിധാനത്തിലൂടെ തുടരും. ഇതുസംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം നിലനില്‍ക്കേയാണ് സര്‍ക്കാരിന്റെ തിരുത്തല്‍ നടപടി. സാമൂഹികാഘാത പഠനത്തിനു നേരെയുള്ള പ്രതിഷേധങ്ങള്‍ താല്‍ക്കാലികമായെങ്കിലും ഒഴിവാക്കാന്‍ സര്‍ക്കാരിന് ഇതിലൂടെ സാധിക്കും.
കല്ലിടല്‍ പുരോഗമിച്ചപ്പോള്‍ സംസ്ഥാനത്തു അരങ്ങേറിയ സംഘര്‍ഷങ്ങള്‍ കൂടി കണക്കിലെടുത്താണ് ജിപിഎസ് സര്‍വേ നടത്താനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. കല്ലിടലിനെതിരേയുള്ള കടുത്ത പ്രതിഷേധം മറികടക്കാനുള്ള നിര്‍ണായക നീക്കം കൂടിയാണിത്. കല്ലിടലിലുണ്ടാകുന്ന പ്രതിഷേധങ്ങളെ മറികടക്കാന്‍ പോലീസ് സംവിധാനത്തിലൂടെ സാധിക്കുന്നില്ലെന്നും ബദല്‍ സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കണമെന്നും കെ റെയില്‍ ആവശ്യപ്പെട്ടിരുന്നു.