കല്ലിടുന്നതിനിടെ സംഘര്‍ഷം, ചങ്ങനാശ്ശേരിയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍

കോട്ടയം | ചങ്ങനാശ്ശേരിക്കു സമീപം മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലുകള്‍ സ്ഥാപിക്കുന്നതിനെ ചൊല്ലി സംഘര്‍ഷം. മുണ്ടുകുഴി റീത്തുപള്ളിക്കു സമീപം കല്ലിടാനുള്ള നീക്കം തടയാനെത്തിയ നാട്ടുകാരും പോലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കും. യു.ഡി.എഫും ബി.ജെ.പിയും പിന്തുണ പ്രഖ്യാപിച്ചു.

സ്ത്രീകളെയും മറ്റും വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയത് പോലീസിനെ പ്രതിക്കൂട്ടിലാക്കി. അമ്മയെ പോലീസ് കൈകാര്യം ചെയ്യുന്നതു കണ്ട കുട്ടിയുടെ നിലവിളി ദയനീയ കാഴ്ചയായി. ഒരു മണിക്കൂര്‍ നീണ്ട സംഘര്‍ഷാവസ്ഥയ്ക്കുശേഷം പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കിയാണ് കല്ലിടല്‍ നടപടികള്‍ പുനരാരംഭിച്ചത്. മുന്‍ എം.എല്‍.എ ജോസഫ് എം. പുതുശ്ശേരി, കെ റെയില്‍ വിരുദ്ധ സമിതി ചെയര്‍മാന്‍ വി.ജെ. ലാലി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തു നീക്കി.

LEAVE A REPLY

Please enter your comment!
Please enter your name here