സില്‍വര്‍ലൈന്‍: പാര്‍ലമെന്റിനു മുന്നില്‍ എം.പിമാര്‍ക്കു മര്‍ദ്ദനം, ക്ലിഫ് ഹൗസില്‍ കല്ലിട്ട് യുവമോര്‍ച്ച, മാര്‍ച്ചുകളില്‍ സംഘര്‍ഷം

  • Update:
    • തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വളപ്പില്‍ യുവമോര്‍ച്ച കല്ലിടുന്നതിന്റെ ദൃശ്യങ്ങള്‍ ബി.ജെ.പി പുറത്തുവിട്ടു. അതീവ സുരക്ഷാ മേഖലയില്‍ കടന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കല്ലിടുമ്പോഴും സമീപത്തെങ്ങും ഒരു സുരക്ഷാ ജീവനക്കാരനും ഉണ്ടായിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥര്‍ മുദ്രാവാക്യം കേട്ട് എത്തി ഇവരെ നീക്കം ചെയ്യുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, കല്ലിട്ടത് ക്ലിഫ് ഹൗസ് വളപ്പിലുള്ള കൃഷി മന്ത്രിയുടെ വസതിക്കുള്ളിലെ പ്രദേശത്താണെന്നാണ് പോലീസിന്റെ വിശദീകരണം.
    • ന്യുഡല്‍ഹി | മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ലമെന്റ് ഹൗസിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുപതു മിനിട്ടോളം നീണ്ട ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസുമുണ്ടായിരുന്നു.
    • തിരുവനന്തപുരം | വികസനമാണ് വേണ്ടത് വിനാശമല്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മേഖ പട്കര്‍. ഇതു കേരളമാണ്, ഉക്രെയിനല്ലെന്നും അവര്‍ പറഞ്ഞു. ജനകീയ സമിതിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേധപട്കര്‍. പ്രളയത്തിനുശേഷം കേരള വികസന രീതി തിരുത്തുമെന്നാണ് കരുതിയത്. എന്നാല്‍, സില്‍വര്‍ലൈനില്‍ സാമൂഹിക ആഘാതപഠനം പോലും നടന്നിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
  • ന്യുഡല്‍ഹി/തിരുവനന്തപുരം | സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ സംഘര്‍ഷത്തിലേക്കു നീങ്ങി. പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ചു നടത്തിയ കേരളത്തിലെ യു.ഡി.എഫ് എം.പിമാരെ സരുക്ഷാ ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തു. പുരുഷ പോലീസുകാര്‍ കയ്യേറ്റം ചെയ്തുവെന്നു രമ്യ ഹരിദാസ് ആരോപിച്ചു. സംഭവം പാര്‍ലമെന്റില്‍ ഉന്നയിച്ചു കോണ്‍ഗ്രസ്.

ഹൈബി ഈഡന്‍ എം.പിയുടെ മുഖത്തു പോലീസ് അടിക്കുന്നതും ടി.എന്‍. പ്രതാപനെ പിടിച്ചു തള്ളുന്നതും സംഭവത്തില്‍ ദൃശ്യങ്ങളില്‍ കാണാം. കൈയ്യേറ്റം ചെയ്ത സംഭവത്തല്‍ എം.പിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു. എം.പിമാരോട് ചേമ്പറില്‍ എത്താന്‍ സ്പീക്കര്‍ നിര്‍ദേശിച്ചു. പാര്‍ലമെന്റ് വളപ്പില്‍ എം.പിമാരോട് മാര്‍ച്ച് നടത്തരുതെന്ന് പോലീസ് നിര്‍ദേശിക്കുകയായിരുന്നു. ബാരിക്കേഡുവച്ചു തടഞ്ഞെങ്കിലും അതു മറികടന്നു എം.പിമാര്‍ പാര്‍ലമെന്റിലേക്കു നീങ്ങുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.

സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങളാണ് കെ റെയിലിനെതിരെ ഉയരുന്നത്. കോഴിക്കോടും പാലക്കാടും കലക്ടറേറ്റിലേക്കു മാര്‍ച്ചുകര്‍ നടന്നു. കോഴിക്കോട് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. ടി. സിദ്ദിഖ് അടക്കമുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. എന്നാല്‍, ഇവരെ കൊണ്ടുപോകാന്‍ എത്തിച്ച വാഹനം സ്റ്റാര്‍ട്ടായില്ല. ആ വണ്ടിയിലേ പോകൂവെന്നു സമരക്കാരും നിലപാടെടുത്തു. ഇതിനിടെ പ്രവര്‍ത്തകര്‍ വണ്ടി തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. വണ്ടിപോലുമില്ലാത്തവരാണ് കെ റെയിലുമായി ഇറങ്ങിയിരിക്കുന്നതെന്ന മുദ്രാവാക്യവും ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here