സില്‍വര്‍ ലൈനില്‍ സംവാദം പ്രതീക്ഷിച്ചപോലെ നടക്കുമോ? ഉപാധികള്‍ മുന്നോട്ടുവച്ച് അലോക് വര്‍മ്മ, ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിലും പ്രതിഷേധം

തിരുവനന്തപുരം | എതിര്‍ശബ്ദങ്ങള്‍ കൂടി കേള്‍ക്കാന്‍ സര്‍ക്കാന്‍ നിശ്ചയിച്ച സില്‍വര്‍ലൈന്‍ സംവാദം അനിശ്ചിതത്വത്തില്‍. സര്‍ക്കാര്‍ നടത്തുമെന്നു വ്യക്തമാക്കിയ സംവാദത്തിനുള്ള ക്ഷണക്കത്ത് കെ റെയിലില്‍ നിന്നു ലഭിച്ചതോടെ, എതിര്‍പ്പ് ഉന്നയിച്ച് പാനല്‍ അംഗം ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എഞ്ചിനിയര്‍ അലോക് വര്‍മ്മ രംഗത്തെത്തി. ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിലുള്ള അതൃപ്തി പദ്ധതിയെ എതിര്‍ക്കുന്ന മറ്റു അംഗങ്ങളും മുന്നോട്ടു വയ്ക്കുന്നു.

സംവാദം നടത്തുന്നത് സര്‍ക്കാരാണെന്നാണ് നേരത്തെ ധരിപ്പിച്ചിരുന്നതെന്ന് ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ ആലോക് വര്‍മ്മ ചൂണ്ടിക്കാണിക്കുന്നു. അതിനാലാണ് പങ്കടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, തന്നെ ക്ഷണിച്ച് കെ റെയിലാണെന്നും ക്ഷണക്കത്തുപോലും ഏകപക്ഷീയമാണെന്നും അദ്ദേഹം പറയുന്നു. പദ്ധതിയുടെ അനുകൂലവശം ജനങ്ങളെ ബോധിപ്പിക്കാന്‍ സംവാദമെന്നാണ് ക്ഷണക്കത്തിലെ പരാമര്‍ശം. ഇന്നു ഉച്ചയ്ക്കു മുന്നേ, ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തി സര്‍ക്കാരിന്റെ ഭാഗത്തുനിന്നു മറുപടി ലഭിച്ചാലേ പങ്കെടുക്കാന്‍ സാധിക്കൂവെന്ന് ആലോക് വര്‍മ്മ അറിയിച്ചിട്ടുണ്ട്. ജോസഫ് സി മാത്യുവിനെ മാറ്റിയതിനുള്ള അതൃപ്തിയും ആലോക് വര്‍മ്മ കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. സാങ്കേതിക വൈദഗ്ത്യമുളള ഒരാളായിരിക്കണം മോഡറേറ്ററെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here