തിരുവനന്തപുരം: മുന്‍മന്ത്രി കെ.ആര്‍. ഗൗരിയമ്മ (101) അന്തരിച്ചു. കടുത്ത അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൗരിയമ്മയുടെ സംസ്‌കാരം ആലപ്പുഴ വലിയ ചുടുകാട്ടില്‍ നടക്കും.

നൂറ്റാണ്ടു പിന്നിട്ട കമ്മ്യൂണിസ്റ്റ് ഇതിഹാസമാണ് വിടവാങ്ങിയത്. ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട 1957 ലെ ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു. റവന്യൂ വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. കേരളത്തിന്റെ ഭാവി ഗതിയെ നിര്‍ണ്ണയിച്ച ഭൂപരിഷ്‌കരണം, 1958ലെ സര്‍ക്കാര്‍ ഭൂമി പതിഞ്ഞെടുക്കല്‍ നിയമം എന്നിവ നിയമസഭയില്‍ അവതരിപ്പിച്ചത് ഗൗരിയമ്മയായിരുന്നു. ചേര്‍ത്തലയില്‍ നിന്ന് ജയിച്ചു തുടങ്ങിയ ഗൗരിയമ്മ പിന്നീട് അരൂരിന്റെ മുഖമായി. ഒരു തവണ ഒഴിച്ചാല്‍, 2011 വരെ അരൂരിന്റെ സ്ഥിരം പ്രതിനിധി. അഞ്ചു തവണ മന്ത്രി. ഇടതു മുന്നണിക്കു പിന്നാലെ ഐക്യമുന്നണിയുടെ മന്ത്രിസഭയിലും അംഗമായി. ഇ.എം.എസുമായുള്ള ഭിന്നതയ്‌ക്കൊടുവില്‍ 94ല്‍ സി.പി.എമ്മില്‍ നിന്നു പുറത്തായി.

പിന്നാലെ ജെ.എസ്.എസ്. രൂപീകരിച്ച് യു.ഡി.എഫിന്റെ ഭാഗമായി. ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ അംഗമായി. ചേര്‍ത്തലയ്ക്കു സമീപം അന്ധകാരനഴി ഗ്രാമത്തില്‍ 1919 ജൂലൈ 14നായിരുന്നു ജനനം.

LEAVE A REPLY

Please enter your comment!
Please enter your name here