കോഴിക്കോട്​: തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന്​ പിന്നാലെ കെ. മുരളീധരന്‍ എം.പിയെ അനുകൂലിച്ചും കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രനെ പരോക്ഷമായി വിമര്‍ശിച്ചും കോഴിക്കോട്​: പോസ്​റ്റര്‍. ‘കെ. മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നാണ്​ പോസ്​റ്ററില്‍ എഴുതിയിരിക്കുന്നത്​.

കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കരുത്തുറ്റ തീരുമാനമെടുക്കാന്‍ കഴിവുള്ള കെ. മുരളീധരനെ ചുമതല ഏല്‍പ്പിക്കുക എന്നാണ്​ പോസ്​റ്ററിലെ വാചകം. പാര്‍ട്ടിയുടെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ക്ക്​ ഊര്‍ജം പകരാന്‍ മുരളീധരന്‍െറ അധികാരം കൈകളില്‍ വര​ട്ടെ എന്നും പോസ്​റ്ററില്‍ പറയുന്നു.

കോഴിക്കോട്​ വിവിധ ഇടങ്ങളില്‍ സ്​ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട്​ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതില്‍ മുരളീധരന്‍റയും മുല്ലപ്പള്ളിയുടെയും നിലപാടുകള്‍ ശ്രദ്ധിക്ക​െപ്പട്ടിരുന്നു. തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ. മുരളീധരന്‍ രംഗത്തെത്തുകയും ചെയ്​തിരുന്നു.

േനതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ട്​ കെ.പി.സി.സി ആസ്​ഥാനത്തും പോസ്​റ്റര്‍ പതിച്ചിട്ടുണ്ട്​. വ്യാഴാഴ്​ച രാഷ്​ട്രീയ കാര്യ സമിതി യോഗം ചേരാനിരിക്കെയാണ്​ പോസ്​റ്റര്‍ പതിച്ചിരിക്കുന്നത്​. കെ.പി.സി.സി ആസ്​ഥാനത്ത്​ കൂടാതെ തിരുവനന്തപുരത്ത്​ വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ്​ നേതൃത്വത്തിനെതിരെ പോസ്​റ്ററുകള്‍ പതിച്ചിട്ടുണ്ട്​.

തിരുവനന്തപുരത്ത്​ സീറ്റ്​ വിറ്റുവെന്നാണ്​ നേതൃത്വത്തിനെതിരായ പോസ്​റ്ററിലെ പ്രധാന ആരോപണം. മുന്‍ മന്ത്രി വി.എസ്​. ശിവകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, തമ്ബാനൂര്‍ രവി, ശരത്​ചന്ദ്ര പ്രസാദ്​ എന്നിവരെ പുറത്താക്കണമെന്നാണ്​ പ്രധാന ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here