കെ.എം. ഷാജഹാനടക്കമുള്ള അഞ്ച് പേര്‍ക്ക് ജാമ്യം അനുവദിച്ചു

0

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ നടത്തിയ സമരത്തില്‍ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ കെ.എം. ഷാജഹാനടക്കമുള്ള അഞ്ച് പേര്‍ക്ക് ജാമ്യം അനുവദിച്ചു. കെ.എം. ഷാജഹാന്‍, എസ്.യു.സി.ഐ. നേതാക്കളായ ഷാജര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍, ഹിമവല്‍ ഭദ്രാനന്ദ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ഷാജഹാന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. 15000 രൂപയ്ക്കും ആള്‍ ജാമ്യത്തിലുമാണ് ഇവരെ വിട്ടയച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here