തിരുവനന്തപുരം: പൊന്തന്‍പുഴ വനഭൂമി വിഷയം ഉയര്‍ത്തി നിയമസഭയില്‍ സി.പി.ഐയെ നേരിട്ട് കെ.എം. മാണി. യു.ഡി.എഫ് പിന്തുണയോടെയാണ് മാണി അടിയന്തരപ്രമേയം അവതരിപ്പിച്ചത്.
പൊന്തന്‍പുഴ വനം മേഖലയിലെ ഒരു ഭാഗം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ വനം മന്ത്രി ഉത്തരവിട്ടതിനെതിരെയാണ് കെ.എം മാണി അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ അടിയന്തര പ്രമേയത്തിനു അനുമതി നല്‍കരുതെന്ന് ചിറ്റയം ഗോപകുമാര്‍ ക്രമപ്രശ്‌നം ഉന്നയിച്ചു. വിഷയം പരിഗണിച്ച സ്പീക്കര്‍ വനം മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അനുമതി നിഷേധിച്ചു. ഹൈക്കോടതിയിലെ കേസ് നടത്തിപ്പില്‍ വീഴ്ചയില്ലെന്നും കൈവശ രേഖയുള്ളവര്‍ക്ക് പട്ടയം നല്‍കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here