ലോയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിവാദത്തിലാക്കി കാരവന്‍ രംഗത്ത്

0

നാഗ്പൂര്‍: ജസ്റ്റിസ് ബി.എച്ച്. ലോയയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ ബാഹ്യ ഇടപെടല്‍ നടന്നതായി ‘കാരവന്‍’ മാസിക. ലോയയുടെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ സംശയങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന ‘കാരവന്‍’ രണ്ടു മാസം നീണ്ട അന്വേഷണങ്ങള്‍ക്കുശേഷമാണ് പോസ്റ്റുമോര്‍ട്ടത്തിലെ ബാഹ്യ ഇടപെടല്‍ വെളിപ്പെടുത്തുന്നത്.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് ലോയ മരിച്ചതെന്നാണ് നാഗ്പൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ അന്നു ലക്ചറായിരുന്ന ഡോ. എന്‍.കെ. തുംറാമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നത്. എന്നാല്‍, അന്ന് ആ വിഭാഗത്തിലെ പ്രഫസറും ഇന്നു നാഗ്പുര്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം തലവനുമായ ഡോ. മകരന്ദ് വ്യവഹാരെയാണു പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നാണ് പുറത്തുവരുന്ന പുതിയ വിവിരം. മഹാരാഷ്ട്ര ബി.ജെ.പിയിലെ രണ്ടാമനായ ധനമന്ത്രി സുധീര്‍ മുങാന്തിവാറിന്റെ സഹോദീ ഭര്‍ത്താവ് കൂടിയാണ് വ്യവഹാരെ.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here