ജസ്റ്റിസ് ലോയയുടെ മരണം: സാഹചര്യങ്ങള്‍ പരിശോധിക്കും, എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക്

0
4

ഡല്‍ഹി: ജസ്റ്റിസ് ലോയ മരണപ്പെട്ടത് പരിശോധിക്കപ്പെടേണ്ടതാണെന്ന് സുപ്രീം കോടതി. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് മുംബൈ ഹൈക്കോടതിയിലെ രണ്ട് ഹര്‍ജികളും സുപ്രിം കോടതിയിലേക്ക് മാറ്റി. കേസ് ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും.

ലോയയുടെ കേസ് അതീവഗൗരവതരമാണ്. മരണം സംബന്ധിച്ച സാഹചര്യങ്ങള്‍ പരിശോധിക്കണം. കേസ് സംബന്ധിച്ച എല്ലാ രേഖകളും മഹാരാഷ്ട്ര സര്‍ക്കാരിന് മാധ്യമങ്ങള്‍ക്ക് കൈമാറാം. അതു പോലെ ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസുകള്‍ മറ്റേതെങ്കിലും കോടതികളില്‍ നിലവിലുണ്ടെങ്കില്‍ അത് സുപ്രിം കോടതിയിലേക്ക് മാറ്റണം. അതിനാല്‍ കേസുകള്‍ സംബന്ധിച്ച പത്ര റിപ്പോര്‍ട്ടുകള്‍ മാത്രമല്ല, എല്ലാ രേഖകളും പരിശോധിക്കും. അതിനുശേഷം മാത്രമേ കേസില്‍ ഒരു തീരുമാനം കോടതി കൈക്കൊള്ളുകയുള്ളൂവെന്നും കോടതി ഉത്തരവിട്ടു. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് 2014 ഡിസംബറില്‍ ലോയ മരണപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here