ജഡ്ജി നിയമനം കുടുംബസ്വത്തല്ല, വിരമിച്ച് മൂന്നു വര്‍ഷം ശമ്പളം പറ്റുന്ന ജോലികള്‍ ഏറ്റെടുക്കുന്നത് ഉചിതമല്ലെന്ന് കമാല്‍ പാഷ

0

കൊച്ചി: ജഡ്ജിമാരുടെ നിയമനം വീതിച്ചെടുക്കാന്‍ ആരുടെയും കുടുംബസ്വത്തല്ലെന്ന് ജസ്റ്റിസ് ബി. കെമാല്‍പാഷ. വിരമിച്ച് മൂന്നു കൊല്ലത്തേക്ക് ശമ്പളം പറ്റുന്ന ചുമതലകള്‍ ഏറ്റെടുക്കാതിരിക്കുന്നതാണ് നല്ലതെന്നും ഹൈക്കോടതിയില്‍ നിന്നുള്ള യാത്രയയപ്പിന്റെ ഭാഗമായി നടന്ന ഫുള്‍കോര്‍ട്ട് റഫറന്‍സില്‍ കെമാല്‍പാഷ പറഞ്ഞു.

ജഡ്ജിമാരെ നിയമിക്കേണ്ടത് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് കരുതുന്നില്ല. അഭിഭാഷകരില്‍നിന്ന് ചിലരെ ജഡ്ജിമാരാക്കാന്‍ ശുപാര്‍ശചെയ്ത വിവരം മാധ്യമങ്ങളില്‍ കണ്ടിരുന്നു. മാധ്യമങ്ങള്‍ പറയുന്ന പേരുകള്‍ ശരിയാണെങ്കില്‍ ഇവരില്‍ പലരുടെയും മുഖം കോടതിയില്‍ കാണാന്‍ ഞാന്‍ ഉള്‍പ്പെടെയുള്ള ജഡ്ജിമാര്‍ക്ക് ഭാഗ്യമുണ്ടായിട്ടില്ല. ഇത് ജുഡീഷ്യറിക്ക് നല്ലതാണോയെന്ന് ആലോചിക്കണം. കീഴ്‌ക്കോടതികളിലെ ജുഡിഷ്യല്‍ ഓഫിസര്‍മാര്‍ ആവലാതികളുമായി സമീപിക്കുമ്പോള്‍ ഹൈക്കോടതി ജഡ്ജിമാര്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here