ജലന്ദര്‍ ബിഷപ്പിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം: കെമാല്‍ പാഷ

0

കൊച്ചി: കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമണക്കേസില്‍ ജലന്ദര്‍ ബിഷപ്പിനും പോലീസിനുമെതിരെ ജസ്റ്റിസ് കെമാല്‍ പാഷ. ബിഷപ്പിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം. എന്നാല്‍, ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ നിന്നും പോലീസും ബിഷപ്പും തമ്മിലുള്ളത് അവിശുദ്ധ കൂട്ടുകെട്ടാണെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും കെമാല്‍ പാഷ പറഞ്ഞു.

അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നാണ് ഡി.ജി.പി പറഞ്ഞത്. എന്നിട്ട് പോലും ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല. ഇത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ഡിജിപിക്ക് നാണമില്ലേയെന്നും കെമാല്‍ പായ ചോദിച്ചു. കൊച്ചിയിലെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരപന്തലിലെത്തിയപ്പോഴായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷയുടെ പ്രതികരണം. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി നിരവധി ബിഷപ്പുമാരും വൈദികരും സമരപന്തലിലെത്തി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here