ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ അടുത്ത ചീഫ്  ജസ്റ്റിസ് ആക്കിയില്ലെങ്കില്‍ പറഞ്ഞതെല്ലാം ശരിയെന്ന് തെളിയും: ജസ്റ്റിസ് ചെലമേശ്വര്‍

0

ഡല്‍ഹി: ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ അടുത്ത ചീഫ് ജസ്റ്റിസ് ആക്കിയില്ലെങ്കില്‍ താനടക്കമുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് തെളിയുമെന്ന് സുപ്രീം കോടതി ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍. ജുഡീഷ്യറിയുടെ നടപടികളിലെ സുതാര്യതയില്ലായ്മ സംശയത്തിന് ഇടനല്‍കുമെന്നും അതു സ്ഥാപനത്തിനു തന്നെ അപടകമാകുമെന്നും ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ ഹാര്‍വഡ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ ചെലമേശ്വര്‍ പറഞ്ഞു.
ജനവരി 12ലെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിലെ അടുത്ത ചീഫ് ജസ്റ്റിസ് ആക്കാതിരിക്കുമോയെന്ന ചോദ്യത്തോടായിരുന്നു പ്രതികരണം. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യേണ്ട സാഹചര്യമുണ്ടായെന്ന ചോദ്യത്തിന് ഇംപീച്ച്‌മെന്റ് എല്ലാ പ്രശ്‌നത്തിനും പരിഹാമല്ലെന്നായിരുന്നു മറുപടി. സംവിധാനത്തിലുള്ള തെറ്റുകള്‍ തിരുത്തുകയായിരുന്നു പ്രധാനം. വിരമിച്ചശേഷം ഒരു സര്‍ക്കാര്‍ പദവിയും ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here