തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജസ്റ്റിസ് നാരായണകുറുപ്പ് കമ്മിഷനാകും സംഭവം അന്വേഷിക്കുക. ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

സിറ്റിംഗ് ജഡ്ജിയെ കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് വിരമിച്ച ജസ്റ്റിസിനെ നിയോഗിച്ചത്. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനൊപ്പമാണ് ജുഡീഷ്യല്‍ അന്വേഷണവും നടത്തുന്നത്. എന്തുകൊണ്ടാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നതടക്കമുള്ള കാര്യങ്ങളും ജുഡീഷ്യല്‍ അന്വേഷണത്തില്‍ പരിശോധിക്കുക.

കേസുമായി ബന്ധപ്പെട്ട് ഇടുക്കി എസ്.പിക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അക്കാര്യങ്ങള്‍ പരിശോധിച്ചു വരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here