ഡല്‍ഹിയിലെ പോലീസ് അഭിഭാഷക സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം

0

ഡല്‍ഹി: തീസ് ഹസാരി കോടതി പരിസരത്തെ പോലീസ് അഭിഭാഷക സംഘര്‍ഷത്തില്‍ ഡല്‍ഹി ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വിരമിച്ച ജസ്റ്റിസ് എസ്.പി. ഗാര്‍ഗ് ആയിരിക്കും കമ്മിഷന്‍ അധ്യക്ഷന്‍. ആറാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. പരിക്കേറ്റ അഭിഭാഷകരുടെ മൊഴിയെടുക്കാനും ഉടന്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനും ഡല്‍ഹി പോലീസ് കമ്മിഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here