തിരുവനന്തപുരം: ജിഷ്ണുവിന്റെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നാവശ്യപ്പെട്ടുള്ള കുടുംബാംഗങ്ങളുടെ നിരാഹാര സമരം തിരുവനന്തപുരത്തും വീട്ടിലുമായി തുടരുന്നു. വീട്ടില്‍ നിരാഹാരമനുഷ്ടിക്കുന്ന സഹോദരിയുടെ ആരോഗ്യ നില ഗുരുതരമാകുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ബുധനാഴ്ച പോലീസ് ആസ്ഥാനത്തു സമരത്തിനു തുനിയുമ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതു മുതല്‍ മഹിജയും ബന്ധുക്കളും നിരാഹാര സമരത്തിലാണ്. പോലീസ് അതിക്രമത്തില്‍ ക്ഷീണിതയായ ഇവര്‍ ഭക്ഷണം കൂടി ഉപേക്ഷിച്ചതോടെ സംസാരിക്കാന്‍ കൂടി ബുദ്ധിമുട്ടന്ന രീതിയില്‍ അവശയാണ്.

അതിനിടെ, പോലീസിനെ ന്യായീകരിക്കുന്ന നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ പത്രങ്ങളില്‍ പരസ്യം പ്രസിദ്ധീകരിച്ചു. ജിഷ്ണു കേസ് പ്രചാരണമെന്ത്? സത്യമെന്ത് ? എന്ന തലക്കെട്ടിലാണ് പരസ്യം. മഹിജയ്‌ക്കെതിരെ പോലീസ് നടപടി ഉണ്ടായിട്ടില്ലെന്നും പുറത്തുനിന്നുള്ള സംഘമാണ് പോലീസ് ആസ്ഥാനത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതെന്നുമുള്ള വിശദീകരണമാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here