വ്യാജ വാര്‍ത്തകള്‍: മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാവും

0

ഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ക്കാര്‍ മാര്‍ഗനിദേശ രേഖകളില്‍ അക്രഡിറ്റേഷന്‍ റദ്ദാക്കുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് ജനാധിപത്യത്തിന്റെ നാലാം തൂണില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

വലിയ ഭീഷണിയുയര്‍ത്തുന്ന തരത്തിലുള്ള ഉള്ളടക്കം അടങ്ങിയ വ്യാജ വാര്‍ത്തകള്‍ രൂപീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷനാണ് എന്നത്തേക്കുമായി റദ്ദാക്കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ നിയമാവലി ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്‌തെന്ന് തെളിഞ്ഞാല്‍ ആദ്യമായാണെങ്കില്‍ ആറുമാസത്തേക്ക് അക്രഡിറ്റേഷന്‍ റദ്ദാക്കും. രണ്ടാം തവണയും കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു വര്‍ഷത്തേക്കും മൂന്നാം തവണയാണെങ്കില്‍ സ്ഥിരമായും അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. മാധ്യമങ്ങളില്‍ വന്നത് വ്യാജവാര്‍ത്തയാണെന്ന പരാതി ഉയര്‍ന്നാലാണ് സര്‍ക്കാര്‍ നടപടി കൈക്കൊള്ളുക.

ലഭിക്കുന്ന പരാതികള്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് കൈമാറി ഉപദേശം തേടും. 15 ദിവസത്തിനകം സമിതികള്‍ റിപ്പോര്‍ട്ട് നല്‍കണം. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുരെ അംഗീകാരം മരവിപ്പിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here