ഭോപ്പാല്‍: മധ്യപ്രദേശില്‍ മണല്‍മാഫിയയുടെ ഭീഷണിനേരിട്ട മാധ്യമപ്രവര്‍ത്തകനെ ട്രക്ക് കയറ്റി കൊന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ന്യൂസ് വേള്‍ഡ് ചാനലില്‍ പ്രവര്‍ത്തിക്കുന്ന മുപ്പത്തഞ്ചുകാരനായ സന്ദീപ് ശര്‍മ്മയാണ് കൊല്ലപ്പെട്ടത്. മണല്‍മാഫിയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടതോടെ സന്ദീപിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മണല്‍മാഫിയ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നലെ സന്ദീപിന്റെ ബൈക്കിനു പിന്നാലെ സഞ്ചരിച്ചിരുന്ന ട്രക്ക് ഇടിച്ചശേഷം കയറ്റിയിറക്കിയത്. ഭോപ്പാലില്‍ നിന്നും 500 കിലോമീറ്റര്‍ അകലെവച്ചാണ് സംഭവം നടന്നത്. വേഗതകുറയ്ക്കാതെ ലാഘവത്തോടെ മുന്നോട്ടുപോകുന്ന ട്രക്കിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ ഏജന്‍സി (എ.എന്‍.ഐ) പുറത്തുവിട്ടു. ട്രക്ക് കണ്ടെത്താന്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഡ്രൈവറെ പിടികൂടിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here