കോട്ടയം : കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തെ കൂടെ കൂട്ടിയത് നേട്ടമാക്കി എല്‍ ഡി എഫ്. പാല നഗരസഭയില്‍ യു ഡി എഫിനെതിരെ മികച്ച വിജയത്തിലേക്കാണ് എല്‍ ഡി എഫ് മുന്നേറുന്നത്. ഫലം പുറത്ത് വന്ന ഏഴ് സീറ്റുകളില്‍ അഞ്ചെണ്ണത്തിലും എല്‍ ഡി എഫാണ് വിജയിച്ചത്. ജോസഫ് പക്ഷത്തെ മേയര്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചുകൊണ്ട് ഞെട്ടിപ്പിക്കുന്ന ജയമാണ് എല്‍ ഡി എഫ് നേടിയത്. ഒരിടത്ത് മാത്രമാണ് യു ഡി എഫ് ലീഡ് ചെയ്യുന്നത്. കോട്ടയം പത്തനംതിട്ട ജില്ലകളില്‍ എല്‍ ഡി എഫ് മുന്‍വര്‍ഷത്തേക്കാള്‍ വ്യക്തമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. ജോസ് പക്ഷത്തിന് ശക്തി തെളിയിക്കാനുള്ള അവസരം കൂടിയായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ്. ജോസ് കെ മാണിയെ കൂടെ കൂട്ടിയത് നന്നായെന്ന വിലയിരുത്തലിലാണ് എല്‍ ഡി എഫ് ഇപ്പോള്‍.
.ഫലമറിഞ്ഞ ഒമ്ബതു സീറ്റില്‍ എട്ടിടത്തും എല്‍.ഡി.എഫ് വിജയിച്ചു. പാലാ മുന്‍സിപ്പാലിറ്റിയില്‍ ആദ്യത്തെ ആറു വാര്‍ഡുകളില്‍ എല്‍.ഡി.എഫാണ് മുന്നേറുന്നതെന്നും എല്‍.ഡി.എഫ്- ജോസ്. കെ മാണി കൂട്ടുകെട്ട് ഫലം കണ്ടുവെന്ന സൂചനയാണ് നല്‍കുന്നത്.
സീറ്റു തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ജോസ്.കെ മാണി ഇടതു മുന്നണിയില്‍ എത്തുന്നത്. കേരളമാകെ ചര്‍ച്ച ചെയ്ത രാഷ്ട്രീയ നീക്കമായിരുന്നു കേരള കോണ്‍ഗ്രസ് ജോസ് പക്ഷം എല്‍.ഡി.എഫിലെത്തിയത്. പാലായില്‍ ജോസ്.കെ മാണി-എല്‍.ഡി.എഫ് കൂട്ടുകെട്ട് വിജയിച്ചാല്‍ പി.ജെ.ജോസഫ് വിഭാഗത്തിനും യു.ഡി.എഫിനും അത് വലിയ തിരിച്ചടിയാകും.