തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഓ.ഐ.സി.സി. ഓഷ്യാന കണ്‍വീനറായി ജോസ് എം.ജോര്‍ജിനെ നാമനിദേശം ചെയ്തു. കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഓസ്ട്രേലിയയില്‍ കുടിയേറിയിരിക്കുന്ന ജോസ് എം ജോര്‍ജ്. ഓസ്‌ട്രേലിയയിലെ ഓ.ഐ.സി.സി.യുടെ സ്ഥാപക പ്രസിഡന്‍്, കെ.എസ്.യു മുന്‍ ഇടുക്കി ജില്ല ഭാരവാഹി, സൗദി അറേബ്യയിലെ റിയാദ് മുന്‍ ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളിലും ജോസ് എം ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മലേഷ്യാ, സിങ്കപ്പൂര്‍, ന്യൂസിലാന്‍ഡ്, ഫിജി, പപ്പുവ ന്യൂഗിനി, തുടങ്ങിയ സ്ഥലങ്ങളും ഓസ്ട്രിയ, ജോര്‍ജിയ, റഷ്യ, ലൈബീരിയാ തുടങ്ങിയ സ്ഥലങ്ങളുടെ അധിക ചുമതലയും കെ.പി.സി.സി. ജോസ് എം ജോര്‍ജിനെ നല്‍കിയിട്ടുണ്ട്. ഗ്ലോബല്‍ കമ്മറ്റിയുടെ അംഗീകാരത്തോടെ ഓഷ്യാനയുടെ വിവിധ രാജ്യങ്ങളില്‍ അഡ്‌ഹോക്ക് കമ്മിറ്റികളും, വിപുലമായ മെംമ്പര്‍ഷിപ്പ് ക്യാംമ്പെയ്‌നും ഓ.ഐ.സി.സി. ഓഷ്യാന കണ്‍വീനറായ ജോസ് എം ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സംഘടിപ്പിക്കുമെന്നും ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ള അറിയിച്ചു. കേരള ന്യൂസ് ചീഫ് എഡിറ്ററായ ജോസ് എം. ജോര്‍ജ് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ ചീഫ് എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ സംസ്ഥാന സെക്രട്ടറി കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here