ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു; നിയമസഭയിലേക്ക് മത്സരിക്കും

കോട്ടയം : കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ഉപരാഷ്ട്രപതിയ്ക്ക് കൈമാറി. നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വേണ്ടിയാണ് രാജി.യുഡിഎഫ് വിട്ടപ്പോള്‍ തന്നെ രാജ്യസഭ എംപി സ്ഥാനം രാജിവെക്കുമെന്ന് സൂചിപ്പിക്കുമെന്ന് അറിയിച്ചിരുന്നതായി കേരള കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

പി ജെ കുര്യന്റെ ഒഴിവിലാണ് ജോസ് കെ മാണി എംപിയാകുന്നത്. ലോക്‌സഭ തെരഞ്ഞടുപ്പിന് മുമ്ബായി കെ എം മാണി യുഡിഎഫില്‍ തിരിച്ചെത്തിയപ്പോഴാണ് ജോസ് കെ മാണിയ്ക്ക് രാജ്യസഭാംഗത്വം നല്‍കിയത്. ജോസ് കെ മാണി രാജിവെച്ച എംപി സ്ഥാനം ഇടതുമുന്നണി കേരള കോണ്‍ഗ്രസിന് തന്നെ നല്‍കിയേക്കുമെന്നാണ് സൂചന. യുഡിഎഫ് പ്രതിനിധി ആയാണ് ജോസ് രാജ്യസഭയില്‍ എത്തിയത്.

മുന്നണി വിട്ടിട്ടും ജോസ് കെ. മാണി എംപി സ്ഥാനം രാജിവയ്ക്കാത്തതില്‍ വ്യാപക വിമര്‍ശനമാണ് യുഡിഎഫ് ഉയര്‍ത്തിയത്. സ്ഥാനം രാജിവയ്ക്കുമെന്ന് ജോസ് പലതവണ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി ചിഹ്നവും പേരും നേടിയെടുക്കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് രാജി വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. ജനപ്രതിനിധികളുടെ എണ്ണം കൂടി കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജോസ് വിഭാഗത്തെ ഔദ്യോഗിക കേരള കോണ്‍ഗ്രസായി പ്രഖ്യാപിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here