ന്യൂഡല്‍ഹി: കുടുംബ പെന്‍ഷന്‍ ലഭിക്കാന്‍ വിരമിക്കുന്നയാളിനും പങ്കാളിക്കും ജോയിന്റ് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമല്ലെന്നു കേന്ദ്രം. തന്റെ നിയന്ത്രണത്തിന് അപ്പുറമുള്ള കാരണത്താല്‍ വിരമിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് തന്റെ പങ്കാളിയുമായി ജോയിന്റ് അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്ന് ഓഫീസ് മേധാവിക്കു ബോധ്യപ്പെട്ടാല്‍, ഈ നിബന്ധനയില്‍ ഇളവ് നല്‍കാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി.

എന്നാല്‍, കുടുംബ പെന്‍ഷന് അര്‍ഹതയുള്ള പങ്കാളിയുമായി ചേര്‍ന്ന് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതാണ് പെന്‍ഷനര്‍ക്ക് എപ്പോഴും നല്ലതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നിലവിലുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ പെന്‍ഷനാകുന്നയാള്‍ തീരുമാനിച്ചാല്‍, പുതിയ അക്കൗണ്ട് തുറക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്ന ബാങ്കുകളോടും അദ്ദേഹം നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here