ജെ.എന്‍.യുവില്‍ സംഘര്‍ഷം, യൂണിയര്‍ പ്രസിഡന്റ് അടക്കം നിരവധിപേര്‍ക്കു പരിക്ക്

0
12

ഡല്‍ഹി: ജെ.എന്‍.യുവില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥി യൂണിയന്‍ (ജെ.എന്‍.യു.എസ്.യു) പ്രസിഡന്റ് ഐഷി ഘോഷിനടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്കു ക്രൂര മര്‍ദ്ദനമേറ്റു.

50 ഓളം പേരാണ് അക്രമം നടത്തുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. എ.ബി.വി.പിയാണ് ആക്രമണത്തിനു പിന്നിലെന്ന് ഒരുവിഭാഗം ആരോപിച്ചു. അതേസമയം, എ.ബി.വി.പി ഇടതു വിദ്യാര്‍ത്ഥി സംഘടനകളാണ് സംഭവത്തിനു പിന്നിലെന്ന് ആരോപിച്ചു.

തലക്ക് പരിക്കേറ്റ ഐഷി ഘോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാമ്പസിന് പുറത്തുള്ളവരും മര്‍ദിച്ചതായി പരാതിയുണ്ട്. വിദ്യാര്‍ഥികളെ അക്രമികളില്‍നിന്ന് സംരക്ഷിക്കാന്‍ ശ്രമിച്ച പ്രൊഫസര്‍മാര്‍ക്കും മര്‍ദ്ദനമേറ്റുവെന്ന് വിദ്യാര്‍ഥി യൂണിയന്‍ ട്വീറ്റ് ചെയ്തു. മുഖം മറച്ചെത്തിയവരാണ് ആക്രമണം നടത്തിയതെന്നും അവര്‍ എബിവിപി ഗുണ്ടകളാണെന്നും എല്ലാവരും വിദ്യാര്‍ഥികളല്ലെന്നും യൂണിയന്‍ ആരോപിച്ചു.

ഹോസ്റ്റല്‍ ഫീസ് വര്‍ധനവും രജിസ്‌ട്രേഷന്‍ ബഹിഷ്‌കരത്തേയും ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെയാണ് മര്‍ദനമെന്നാണ് റിപ്പോര്‍ട്ട്. മുഖം മൂടി ധരിച്ചാണ് തന്നെ അക്രമിച്ചതെന്ന് ഐഷി ഘോഷ് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ പ്രതികരിച്ചു.

ജെഎന്‍യുവിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടുക്കം രേഖപ്പെടുത്തി. അതിനിടെ, ജെഎന്‍യുവിന്റെ പ്രധാന കവാടത്തിന് മുന്നില്‍ ഡല്‍ഹി പോലീസ് രാത്രിയോടെ നിലയുറപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here