ഡല്‍ഹി: ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥി സമരം രൂക്ഷമായി. വിദ്യാര്‍ത്ഥികള്‍ക്കു പിന്തുണയുമായി അധ്യാപകരും പ്രതിഷേധം തുടങ്ങി. ചൊവ്വാഴ്ച സര്‍വകലാശാല സ്തംഭിപ്പിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍.

ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രിയും അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങ് സര്‍വലകലാശാലയില്‍ പുരോഗമിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥി പ്രതിഷേധം സംഘര്‍ഷത്തിലേക്കു നീങ്ങിയത്. വസന്ത് കുഞ്ചിലെ എഐസിടിഇ കേന്ദ്രത്തിലെ ബിരുദദാന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സംസാരിക്കവേയാണ് ചടങ്ങ് ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം കടുപ്പിച്ചത്.

വൈസ് ചാന്‍സലര്‍ മാമിദാല ജഗദീഷ് കുമാറിനെ കണ്ടു ചര്‍ച്ച നടത്തണമെന്ന ആവശ്യം അംഗീകരിക്കാതിനുത്തിനെ തുടര്‍ന്നു വിദ്യാര്‍ത്ഥികള്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. സമരത്തില്‍ കേന്ദ്രമന്ത്രി അടക്കമുള്ളവര്‍ സര്‍വകലാശാലയില്‍ കുടുങ്ങി. ഇതോടെ പോലീസ് സന്നാഹത്തിനു പുറമേ അര്‍ദ്ധ സൈനികരും സര്‍വകലാശാല വളപ്പിലെത്തി. പകല്‍ പല സമയങ്ങളിലും സമരം സംഘര്‍ഷത്തിലേക്കു നീങ്ങി. പെണ്‍കുട്ടികളടക്കമുള്ളവര്‍ക്കുനേരെ പോലീസ് ബലപ്രയോഗമുണ്ടായിയെന്ന് റിപ്പോര്‍ട്ടുണ്ട്.

പ്രതിമാസം 2500 രൂപയായിരുന്ന ഹോസ്റ്റല്‍ ഫീസ് 7000 രൂപയായി ഉയര്‍ത്തിയതിനെതിരെയും ഡ്രസ് കോഡ്, സമയനിയന്ത്രണം തുടങ്ങിയവയ്‌ക്കെതിരെയുമായി ഒരാഴ്ചയായി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here