ഡല്‍ഹി: ജവഹര്‍ലാര്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം അവസാനിപ്പിച്ചു. വര്‍ദ്ധിപ്പിച്ച ഹോസ്റ്റല്‍ ഫീസ് ഭാഗികമായി പിന്‍വലിച്ചതിനെ തുടര്‍ന്നാണ് നടപടി.
മറ്റു നിയന്ത്രണങ്ങളിലും ഉടന്‍ മാറ്റം വരുത്തുമെന്ന് എച്ച്.ആര്.ഡി സെക്രട്ടറി ആര്. സുബ്രഹ്മണ്യം വ്യക്തമാക്കി. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പത്യേക പദ്ധതി നടപ്പാക്കുമെന്നും ജെ.എന്‍.യു എക്സിക്യൂട്ടിവ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാഴ്ചയായി തുടര്‍ന്നുവന്ന വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം കേന്ദ്രമന്ത്രിയെ തടഞ്ഞുവയ്ക്കുന്നതിലടക്കം കലാശിച്ചിരുന്നു. എന്നാല്‍ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.