ജെ.എന്‍.യു. ചര്‍ച്ച പരാജയപ്പെട്ടു, രാഷ്ട്രപതി ഭവനിലേക്കു മാര്‍ച്ചു ചെയ്ത വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

0
11

ഡല്‍ഹി: ജെ.എന്‍.യു. വിദ്യാര്‍ത്ഥികളും അധ്യാപക യൂണിയന്‍ പ്രതിനിധികളും മാനവ വിഭവശേഷി മന്ത്രാലയവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് ചെയ്തു. മാര്‍ച്ച് പോലീസ് വഴിയില്‍ തടഞ്ഞതിനെ തുടര്‍ന്ന് ഉന്തും തള്ളും ഉണ്ടായി.

വി.സി. ജഗദീഷ് കുമാറിനെ മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ചര്‍ച്ച പരാജയപ്പെട്ടതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് വ്യക്തമാക്കി. പിന്നാലെയാണ് രാഷ്ട്രപതിഭവനിലേക്ക് ഐഷി മാര്‍ച്ച് പ്രഖ്യാപിച്ചത്. ജന്‍പഥ്‌റോഡിലും പോലീസ് വിദ്യാര്‍ത്ഥികളെ തടഞ്ഞു. ഇതോടെ വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here