വളയം: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യനില മോശമെന്ന് ഡോക്ടര്‍മാര്‍.

മൂന്ന് ദിവസമായി അവിഷ്ണ നിരാഹാരസമരം ആരംഭിച്ചിട്ട്. നിരാഹാരം തുടര്‍ന്നാല്‍ ആരോഗ്യനില കൂടുതല്‍ മോശമാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം അവിഷ്ണയ്ക്ക് പിന്തുണയുമായി ബന്ധുക്കളും നാട്ടുകാരും നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നിരാഹാര സമരത്തിന് പിന്തുണയുമായി കുടുംബ ശ്രീ പ്രവര്‍ത്തകരും അയല്‍വാസികളും ജിഷ്ണുവിന്റെ വീട്ടിലെത്തിയിട്ടുണ്ട്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സമ്മതത്തോടെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് വടകര റൂറല്‍ എസ്പി പറഞ്ഞു.

സമരം തകര്‍ക്കാനാണ് പോലീസ് ശ്രമമെന്നും കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്നും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വീട്ടിലെത്തിയവര്‍ പറയുന്നു.

അതേസമയം, ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് ജിഷ്ണുവിന്റെ അമ്മയെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here