തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബം അഞ്ചു ദിവസമായിത്തുടരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായ മുഴുവന്‍പേരെയും ഉടന്‍ അറസ്റ്റുചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഫോണിലൂടെയുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച രാത്രി സമരം അവസാനിപ്പിച്ചത്.

സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹന്‍, സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി പി ഉദയഭാനു എന്നിവരും മഹിജയും ബന്ധുക്കളുമായി വൈകിട്ട് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി മഹിജയെ വിളിച്ചത്. കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. അഞ്ചിന് പൊലീസ് ആസ്ഥാനത്തുണ്ടായ സംഭവത്തില്‍ മഹിജ നല്‍കിയ പരാതി പരിശോധിക്കുമെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. മഹിജ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അവിഷ്ണ വളയത്തെ വീട്ടിലുമാണ് നിരാഹാരം കിടന്നത്.

സമരം ഒത്തു തീര്‍പ്പാക്കാന്‍ ഞായറാഴ്ച സര്‍ക്കാര്‍ നടത്തിയ മാരത്തണ്‍ശ്രമങ്ങള്‍ രാത്രി ഒമ്പതുമണിയോടെയാണ് വിജയം കണ്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here