ജിഷ്ണുവിന്റെ കുടുംബത്തെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി

0

തിരുവനന്തപുരം: നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഡി.ജി.പി ഓഫിസിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലിസ് ആസ്ഥാനത്ത് സമരം ചെയ്യാൻ പാടില്ലെന്നു പറഞ്ഞാണ്  ഇവരെ അറസ്റ്റു ചെയ്തത്. അറസ്റ്റിന് വഴങ്ങാതെ റോഡില്‍ കിടന്നു പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ ബലം പ്രയോഗിച്ചാണ് ഇവിടെ നിന്നും പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഡിജിപി ഓഫിസിന് മുന്നിലെ പൊതുജനങ്ങള്‍ക്ക് അനുവദിച്ച കസേരയില്‍ ഇരുന്ന് സമരം ചെയ്ത് ശാന്തമായി തിരിച്ചുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചുവെങ്കിലും പൊലിസ് വഴങ്ങിയില്ല.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here