ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം എന്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ സമരം എന്തിനായിരുന്നുവെന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താണ് അവര്‍ക്കു സമരത്തിലൂടെ നേടാനുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേസില്‍ സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. മഹിജയ്ക്കുണ്ടായ മാനസിക ബുദ്ധിമുട്ട് എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. ചിലരിതു രാഷ്ട്രീയമായി ഉപയോഗിച്ചു. സാധാരണയില്‍ കവിഞ്ഞ് പ്രതികളുടെ സ്വത്തുകണ്ടുകെട്ടാനുള്ള നടപടി വരെ സ്വീകരിച്ചു. ഡിജിപി ഓഫിസിനു മുന്നില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഈ സമരത്തിനു പിന്നില്‍ ചിലര്‍ കളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. അത്തരക്കാര്‍ സമരം തീരാതിരിക്കാന്‍ ശ്രമിച്ചു. ഇതു കണ്ടില്ലെന്നു നടിക്കരുത്. സമരം ഒത്തുതീര്‍ക്കുന്നതിനു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഒന്നും ചെയ്തില്ലെന്നും പിണറായി വിജന്‍ പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here