ജിഷ്ണു പ്രണോയി കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

0

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജില്‍ അധികൃതരുടെ മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലാണ് പുതിയ സംഘം കേസ് അന്വേഷിക്കുക.

അതേസമയം, ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം പോലീസ് ആസ്ഥാനത്തെതിയതിന്റെ പേരില്‍ അറസ്റ്റിലായ അഞ്ചു പേരുടെ ജാമ്യപേക്ഷ തള്ളി. തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ, കെ.എം.ഷാജഹാന്‍, ഷാജര്‍ഖാന്‍, മിനി, ശ്രീകുമാര്‍ എന്നിവരുടെ ജാമ്യപേക്ഷയാണ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.

കേസില്‍  വിവാദം തുടരുന്നതിനിടെ പ്രതികളെ പിടിക്കാന്‍ പുതിയ വഴികള്‍ തേടി പൊലിസ്. ഒളിവില്‍ പോയ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.  ഇതറിയിച്ച് മറ്റു സംസ്ഥാനങ്ങളിലെ പൊലിസ് മേധാവികള്‍ക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കത്തയച്ചു.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here