ശ്രീജിത്ത് ആരുടെയും സ്വാധീനവലയത്തില്‍ വീണിട്ടില്ലെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ

0

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് ആരുടെയും സ്വാധീനവലയത്തില്‍ വീണിട്ടില്ലെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. ചികിത്സയിലായിരുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ശ്രീജിത്തും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടു. ശനിയാഴ്ച മുഖ്യമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചെങ്കിലും അതിനായി തലസ്ഥാനത്തു തങ്ങാതെ അവര്‍ നാട്ടിലേക്ക് തിരിച്ചു.

ശ്രീജിത്ത് പെങ്ങളുടെ സ്വാധീനവലയത്തില്‍ മാത്രമാണ് വീണിട്ടുള്ളത്. തന്റെയും ശ്രീജിത്തിന്റെയും വാക്കുകളെ മുഖ്യമന്ത്രി മുഖവിലയ്ക്ക് എടുക്കുമെന്ന് പ്രതീക്ഷ. ജിഷ്ണുവിന് നീതി കിട്ടി. സര്‍ക്കാരില്‍ വിശ്വാസമുണ്ട്- മഹിജ പറഞ്ഞു. മടങ്ങുന്നതിനു മുമ്പായി അവര്‍ സുഗതകുമാരിയെ സന്ദര്‍ശിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here