മഹിജയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റി

0

തിരുവനന്തപുരം: മകന്റെ നീതിക്കായി നിരാഹാരമിരിക്കുന്ന അമ്മ മഹിജയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റി.  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മഹിജയും ശ്രീജിത്തും ഡ്രിപ്പ് സ്വീകരിക്കുന്നത് മണിക്കൂറുകളോളം നിര്‍ത്തിവച്ചിരുന്നു. പിന്നീട് നിര്‍ബന്ധിച്ച് ഡ്രിപ് നല്‍കിയെങ്കിലും മഹിജയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അവരെ ഐസിയുവിലേയ്ക്ക് മാറ്റുകയായിരുന്നു.

നിരാഹാരമിരിക്കുന്ന മഹിജ ഭക്ഷണം കഴിക്കുന്നുവെന്ന് വ്യാജപ്രതികരണം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ഡ്രിപ്പ് സ്വീകരിക്കില്ലെന്ന് തീരുമാനിച്ചത്. ജിഷ്ണുവിന്റെ കേസ് സംബന്ധിച്ച് പത്രപരസ്യം നല്‍കിയതും കടുത്ത തീരുമാനത്തിലേക്ക് മഹിജയെ നയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here