തിരുവനന്തപുരം: മകന് നീതി ലഭിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ച് നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍. മകന്റെ മരണത്തിന് പകരമാവുന്നതല്ല പണം. മകന് നീതി ലഭിക്കുകയാണെങ്കില്‍ പത്തല്ല ഇരുപത് ലക്ഷം സര്‍ക്കാരിന് അങ്ങോട്ട് കൊടുക്കാന്‍ തയ്യാറാണെന്നും അശോകന്‍ തിരുവനന്തപുരത്ത് പറഞ്ഞു. മകന്റെ മരണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. കേസില്‍ പ്രതികളായിട്ടുള്ള അഞ്ചു പേരില്‍ ഒരാളെയെങ്കിലും പിടികൂടണം. വിശ്വസിക്കുന്ന പാര്‍ട്ടി വേദനിപ്പിക്കുന്നതില്‍ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമരം അട്ടിമറിക്കാനുള്ള വൻ ഗൂഢാലോചനയുടെ ഭാഗമായി തോക്കു സ്വാമിയെ ഡിജിപി ഒാഫീസിനു മുന്നിലെത്തിക്കുകയായിരുന്നുവെന്നും ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here