മുഖ്യമന്ത്രിയുടെ മാധ്യമ-പോലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച്‌ ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രണ്ട് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. മാര്‍ച്ച്‌ ഒന്ന് മുതല്‍ ഉപദേഷ്ടാക്കളുടെ സേവനം പ്രാബല്യത്തിലുണ്ടാകില്ല. ജോണ്‍ ബ്രിട്ടാസായിരുന്നു മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്. രമണ്‍ ശ്രീവാസ്തവയായിരുന്നു മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ്.

സെക്രട്ടറി പദവിയിലുള്ള രമണ്‍ ശ്രീവാസ്തവയുടേയും പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലുള്ള ജോണ്‍ ബ്രിട്ടാസിന്റെയും സേവനം മാര്‍ച്ച്‌ ഒന്ന് മുതല്‍ അവസാനിപ്പിക്കുകയാണെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇരുവരും ശമ്ബളം കൈപ്പറ്റിയിരുന്നില്ല. രമണ്‍ ശ്രീവാസ്തവയ്ക്ക് രണ്ട് പോലീസ് ഡ്രൈവര്‍മാരെ അനുവദിച്ചിരുന്നു. ആറ് ഉപദേശകരാണ്

മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. ഇതില്‍ സാമ്ബത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് നേരത്തെ ഒഴിഞ്ഞിരുന്നു. സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചതെന്നാണ് പൊതുഭരണ വകുപ്പിന്‍റെ വിശദീകരണം.

2016 ജൂണ്‍ മാസത്തിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ ബ്രിട്ടാസിനെ നിയമിച്ചത്. 2017 ഏപ്രില്‍ മാസത്തിലാണ് ചീഫ് സെക്രട്ടറി പദവിയില്‍ രമണ്‍ശ്രീവസ്തവയെ നിയമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here