ഝാര്‍ഖണ്ഡ്: വാഹനത്തില്‍ ബീഫ് കടത്തിയെന്നാരോപിച്ച് ഗോസംരക്ഷകര്‍ കൊലപ്പെടുത്തിയ അലിമുദ്ദീന്‍ കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം. രാംഗഢ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഗോസംരക്ഷകര്‍ നടത്തിയ ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ രാജ്യത്ത് ആദ്യമായാണ് പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നത്. അലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിക്കു നേരെയുള്ള ആള്‍ക്കൂട്ട ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കെതിരായ കൊലക്കുറ്റം പ്രോസിക്യൂഷന് തെളിയിക്കാനായി. ബി.ജെ.പി പ്രാദേശിക നേതാക്കളടക്കമുള്ളവരാണ് ശിക്ഷിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here