റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഎംഎം കോണ്‍ഗ്രസ് ആര്‍ജെഡി മഹാസഖ്യം അധികാരമുറപ്പിച്ചു. മഹാസഖ്യം 47 സീറ്റുകളില്‍ മുന്നിലാണ്. ബിജെപിക്ക് 26 സീറ്റുകളില്‍ മാത്രമേ മുന്നേറ്റമുള്ളു. 30 സീറ്റില്‍ ആധിപത്യം ഉറപ്പിച്ച ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ജെഎംഎം നേതാവ് ഹേമന്ത് സോറനായിരിക്കും മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് കനത്ത തോല്‍വിയാണ് നേരിടേണ്ടി വന്നത്.

  • ജാര്‍ഖണ്ഡും കൈവിട്ടു. ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പിക്കു തിരിച്ചടി. 65 സീറ്റ് ലക്ഷ്യം വച്ച് പ്രചാരണത്തിനിറങ്ങിയ ബി.ജെ.പിയുടെ വിജയം പകുതി സീറ്റിലൊതുങ്ങി. മുഖ്യമന്ത്രി രഘുബര്‍ദാസ് അടക്കമുള്ളവര്‍ പരാജയത്തിന്റെ കയ്പ്പ് രുചിച്ചു.
  • ബി.ജെ.പി 22 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട മഹാസഖ്യം 49 സീറ്റുകള്‍ നേടി.

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്്ക്ക് മുന്‍തൂക്കം. ശക്തമായ മത്സരം ബി.ജെ.പിക്കും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്കും ഇടയില്‍ നടക്കുന്നതിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

ലീഡ് നില മാറി മറിയുന്ന ചിത്രമാണ് സംസ്ഥാനത്തുനിന്ന് ലഭിക്കുന്നത്. മഹാസഖ്യം 40 സീറ്റിലും ബി.ജെ.പി 30 സീറ്റിലുമാണ് മുന്നിലുള്ളത്.

ബി.ജെ.പിയുട സഖ്യകക്ഷികളായിരുന്ന എ.ജെ.എസ്.യു, എല്‍.ജെ.പി, ജെ.ഡി.യു പാര്‍ട്ടികള്‍ ഇക്കുറി ഒറ്റയ്ക്കാണ് മത്സരിച്ചത്. ആദ്യ സുചനകള്‍ പുറത്തുവന്നതിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇവിടെ തുടങ്ങിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here