ആകാശത്ത് പൈലറ്റുമാര്‍ ഏറ്റുമുട്ടി, മര്‍ദ്ദനമേറ്റ വനിതാ പൈലറ്റ് കോക്പിറ്റ് വിട്ടു, പിന്നാലെ പൈലറ്റും, ഒഴിവായത് വന്‍ ദുരന്തം

0
5

മുംബൈ: ആകാശത്ത് പൈലറ്റുമാര്‍ തമ്മില്‍ തല്ലി. വനിതാ സഹപൈലറ്റിനെ മര്‍ദ്ദിച്ചതിന് പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി. ലണ്ടനില്‍ നിന്ന് മുംബൈയിലേക്കുള്ള പറക്കലിനിടെ, ജെറ്റ് എയര്‍വേഴ്‌സിലാണ് സംഭവം.
ജനുവരി ഒന്നിനു പുലര്‍ച്ചെ 2.45ന് ലണ്ടനില്‍ നിന്നുള്ള വിമാനം ഇറാന്‍- പാകിസ്താന്‍ മേഖലയിലൂടെ പറക്കുമ്പോഴാണ് ഏറ്റുമുട്ടല്‍. മര്‍ദ്ദനമേറ്റ വനിതാ പൈലറ്റ് കോക്പിറ്റിനു പുറത്തുവന്നിരുന്നു. പിന്നാലെ പൈലറ്റും പുറത്തേക്കു വരുകയും വനിതാ പൈലറ്റിനെ തിരികെ വിളിക്കുകയുമായിരുന്നു. ഇത് വിമാന സുരക്ഷാ നയത്തിന്റെ വിഴ്ചയാണെന്ന് കണ്ടെത്തിയാണ് ഡയറക്ടര്‍ ഇനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടപടി സ്വീകരിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ലൈസന്‍സ് റദ്ദാക്കിയത്.
കോക്പിറ്റ് ജീവനക്കാര്‍ക്കിയിലുണ്ടായ തെറ്റിദ്ധാരണയാണ് പ്രശ്‌നത്തിനു കാരണമെന്നും അവര്‍ അത് ഉടന്‍ തന്നെ പരിഹരിച്ചുവെന്നുമാണ് ജെറ്റ് എയര്‍വേഴ്‌സ് വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here