ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിനെ എതിര്‍ത്ത് എന്‍ഡിഎ സഖ്യ കക്ഷിയായ ജെഡിയു പ്രമേയം പാസാക്കി. പട്‌നയില്‍ നടന്ന പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് ബിജെപി സര്‍ക്കാരുകള്‍ക്കെതിരേ പ്രമേയം പാസാക്കിയത്.

‘ലവ് ജിഹാദ് എന്ന പേരില്‍ രാജ്യത്ത് വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് മതത്തിന്‍റെയോ ജാതിയുടെയോ പേരിലല്ലാതെ അവര്‍ക്ക് ഇഷ്ടമുള്ള ജീവിത പങ്കാളികളെ തിരഞ്ഞെടുക്കാന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഞങ്ങള്‍ ആ മൌലീകാവകാശത്തിനായി എക്കാലവും നിലകൊള്ളും’ – ജെഡിയു വാക്താവ് കെ.സി.ത്യാഗി പറഞ്ഞു.

ഉത്തര്‍പ്രദേശിനു പിന്നാലെ മധ്യപ്രദേശ് സര്‍ക്കാരും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കഴിഞ്ഞദിവസം കൊണ്ടുവന്നിരുന്നു. ബിഹാറില്‍ ബിജെപിയുമായി സഖ്യത്തിലുള്ള ജെഡിയു ഇത്തരത്തിലൊരു

ഉത്തര്‍പ്രദേശിന് പിന്നാലെ മധ്യപ്രദേശ് സര്‍ക്കാരും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കഴിഞ്ഞദിവസം കൊണ്ടു വന്നിരുന്നു. മതസ്വാതന്ത്ര്യ ബില്‍ 2020 നി ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. അടുത്തയാഴ്ച ചേരുന്ന മധ്യപ്രദേശ് നിയമസഭസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

മധ്യപ്രദേശിലെ നിയമം അനുസരിച്ച്‌ മതപരിവര്‍ത്തനം നടത്തിയാല്‍ 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം യുവാക്കള്‍ പ്രണയത്തില്‍പ്പെടുത്തി മതപരിവര്‍ത്തനം ചെയ്യുന്നു എന്നാരോപിച്ചാണ് ലവ് ജിഹാദം നിയമം നടപ്പാക്കുന്നത്. ജെഡിയു ദേശീയ പ്രസിഡന്റായി രാംചന്ദ്രപ്രസാദ് സിങ്ങിനെ (62) ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here