കോഴിക്കോട്: ജെ.ഡി.എസ് (ജനതാ ദള്‍ സെക്യുലര്‍) പിളര്‍ന്നു. സി.കെ നാണു വിഭാഗം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ വര്‍ക്കിങ് സെക്രട്ടറിമാരെയും ജില്ലാ സെക്രട്ടറിമാരെയുമാണ് പ്രഖ്യാപിച്ചത്. മാത്യു ടി.തോമസിന്റെ നേതൃത്വത്തിലെ സംസ്ഥാന കമ്മിറ്റിയ്ക്ക് ബദലായണ് സി.കെ നാണുവിന്റെ നേതൃത്വത്തില്‍ പുതിയ വിഭാഗം രൂപീകരിച്ചത്. സി.കെ.നാണുവിന്റെ നേതൃത്വത്തിലെ കമ്മിറ്റിയെ പിരിച്ചുവിട്ട് ദേശീയ അധ്യക്ഷന്‍ ദേവഗൗഡ മാത്യു ടി.തോമസിന്റെ നേതൃത്വത്തില്‍ താല്കാലിക കമ്മിറ്റിയുണ്ടാക്കിയിരുന്നു. ഇതിനെതിരെ ചേര്‍ന്ന സമാന്തര കൗണ്‍സില്‍ യോഗം ദേവഗൗഡയുടെ തീരുമാനം അസാധുവെന്നും ബി.ജെ.പിക്കൊപ്പം ചേരുന്ന ദേവഗൗഡയെ അംഗീകരിക്കേണ്ടെന്നും തീരുമാനിച്ചിരുന്നു.
ചിഹ്നവും പേരും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ജനതാദള്‍ വിമത വിഭാഗം അവകാശപ്പെട്ടു. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച കാര്യം ഇടത് മുന്നണി നേതൃത്വത്തെ അറിയിക്കും. യഥാര്‍ത്ഥ ജനതാദള്‍ തങ്ങളാണെന്ന് ഇടത് മുന്നണി കണ്‍വീനറെ അറിയിക്കുെന്നും മുന്നണി യോഗത്തില്‍ പങ്കെടുക്കേണ്ട ആളുകളുടെ ലിസ്റ്റും നല്‍കുമെന്നും ജനതാദള്‍ വിമത വിഭാഗം അറിയിച്ചു. മന്ത്രിസഭയുടെ ശുപാര്‍ശ അനുസരിച്ച് നിയമസഭ വിളിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് ജനതാദള്‍ സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസ് പറഞ്ഞു. സി കെ നാണു നമ്മോടൊപ്പമാണ്. അദ്ദേഹം കൃത്യസമയത്ത് ഒപ്പം വരും.
കുറുമാറ്റ നിരോധന നിയമം ഉള്‍പ്പടെ ഉള്ളതിനാലാണ് ഇപ്പോള്‍ വരാത്തതെന്ന് സമ്മതിക്കുന്നു. പാര്‍ട്ടി ചിഹ്നത്തിനും പേരിനും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. മന്ത്രിയെ മാറ്റണമെന്ന് തല്ക്കാലം പറയില്ല. പക്ഷെ ആവശ്യമായ സമയത്ത് പറയുമെന്നും ജനതാദള്‍ വിമത വിഭാഗം കൂട്ടിച്ചേര്‍ത്തു