മലയാളി ജവാന്‍ റോയ് മാത്യൂ വിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും

0
3

തിരുവനന്തപുരം: മോശം തൊഴില്‍ സാഹചര്യം സംബന്ധിച്ച വീഡിയോ പുറത്തുവിട്ട ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ജവാന്‍ റോയ് മാത്യൂ വിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും. കൊല്ലം പവിത്രേശ്വരം കാരുവേലില്‍ ചെറുകുളത്തു റോയ് മാത്യുവിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ക്യാംപിലെ പഴയ കെട്ടിടത്തില്‍ നിന്നു കണ്ടെത്തിയത്.

തിരുവനന്തപുരം  വിമാനത്താവളത്തിലെത്തിക്കുന്ന  മൃതദേഹം  വിലാപയാത്രയായിട്ടാണ് ജന്മനാട്ടിലെത്തിക്കും. വൈകുന്നേരം മൂന്ന് മണിക്ക്  ഔദ്യോഗിക  ബഹുമതികളോടെ ഭൗതിക ശരീരം  സംസ്ക്കരിക്കും. റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്ന വിശദീകരണവുമായി കരസേനാ വൃത്തങ്ങള്‍ ഇന്നലെ രംഗത്തുവന്നിരുന്നു. ഇദ്ദേഹത്തിന് മാനസിക വിഷമങ്ങളുണ്ടായിരുന്നുവെന്നും കരസേന പറയുന്നു. എന്നാല്‍ റോയ് മാത്യു ആത്മഹത്യ ചെയ്‌തെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here