ടോക്യോ: രാജ്യത്ത് എല്ലാവര്ക്കും സൗജന്യ കോവിഡ് വാക്സിന് വിതരണം ചെയ്യാനുള്ള ബില്‍ ജപ്പാന് പാര്‍ലിമെന്റ് പാസ്സാക്കി. ബുധനാഴ്ച പാര്‍ലമെന്റ് ഉപരിസഭയില്‍ പാസാക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. അടുത്ത വര്‍ഷം പകുതിയോടെ രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായ അളവില്‍ വാക്സിന് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ജപ്പാന് യോഷിഹൈഡ് സുഗ പറഞ്ഞു. ഇതോടെ തദ്ദേശ ഭരണനിര്‍വ്വഹണ വകുപ്പുകള്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടാവുമെന്ന് ജപ്പാന് ആരോഗ്യ, തൊഴില്‍, ക്ഷേമ മന്ത്രാലയം പറയുന്നു.
പ്രതിരോധ കുത്തിവെപ്പുകള്‍ മൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ സ്വകാര്യ കമ്ബനികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബില്ലും സര്‍ക്കാര്‍ പാസ്സാക്കി. വാക്സിനുകള്‍ ലഭ്യമാക്കുന്നതിന് ജപ്പാന് മോഡേണാ ഇന്‍കോര്‍പ്പറേഷനുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. കൂടാതെ അസ്ട്രാസെനെക്ക പി.എല്‍.സി, ഫൈസര്‍ ഇന്കോര്പ്പറേഷന് എന്നിവയുമായികരാറുകളുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഏഴ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും താഴ്ന്ന മരണ നിരക്കാണ് ജപ്പാനിലേത്. വൈറസ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കടുപ്പിച്ചതിനാലാണ് മരണസംഖ്യ കുറവായതെന്നാണ് ജപ്പാന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.