ജനുവരി ഒന്നിന് വനിതാ മതില്‍ സംഘടിപ്പിക്കും, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ

0
11

തിരുവനന്തപുരം: കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി ഒന്നിന് കാസര്‍കോട് മുതില്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചു. മിക്ക സംഘടനകളും ശബരിമലയില്‍ സര്‍ക്കാര്‍ നിലപാടിനെ പിന്താങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

വനിതകള്‍ക്കെതിരെയുള്ള വിവേചനം തുടരുന്ന സാഹചര്യത്തില്‍ അവരെ കേന്ദ്രീകരിച്ചുള്ള പരിപാടി നടത്തണമെന്ന യോഗത്തിലെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here