ചില്ല് മേല്‍ക്കൂരയും വിസ്താഡോം കോച്ചുകളുമായി ജനശതാബ്ദി; ചിത്രങ്ങള്‍ പങ്കിട്ട് പ്രധാനമന്ത്രി

ഡല്‍ഹി: അത്യാധുനിക സംവിധാനങ്ങളുള്ള വിസ്താഡോം കോച്ചുകളുള്ള ജനശതാബ്ദി എക്സ്പ്രസിന്റെ ചിത്രങ്ങള്‍ പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിനും കെവാഡിയയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ജനശതാബ്ദി എക്‌സ്പ്രസിന്റെ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. ഇതടക്കം ഏഴ് ട്രെയിനുകളുടെ സര്‍വീസ് നാളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.

“നാളെ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ട്രെയിനുകളിലൊന്നാണ് അഹമ്മദാബാദിനും കെവാഡിയയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ജനശതാബ്ദി എക്‌സ്പ്രസ്. ഈ ട്രെയിനില്‍ വിസ്താഡോം കോച്ചുകള്‍ ഉണ്ടാകും.” – ട്രെയിനിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയെ വിവിധ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് അഹമ്മദാബാദ്- കെവാഡിയ ജനശതാബ്ദി എക്‌സ്പ്രസ്. ഇപ്പോള്‍ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ സന്ദര്‍ശിക്കാന്‍ കൂടുതല്‍ കാരണളായെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ചില്ല് മേല്‍ക്കൂരയും അത്യാധുനിക സംവിധാനങ്ങളുമുള്ള വിസ്താഡോം കോച്ചുകളില്‍ പുറം കാഴ്ചകള്‍ പരമാവധി ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ജാലകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കാഴ്ചയില്‍ ആരുടേയും മനം മയക്കുന്ന പുതിയ കോച്ചുകള്‍ക്കുള്ളില്‍ യാത്രക്കാര്‍ക്ക് സുഖകരമായ യാത്രാനുഭവം പകരുന്ന തരത്തിലുള്ള സീറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here