കോവിഡിനെ ചെറുത്ത് നാടിനെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി വീട്ടിലിരുന്നു ഇന്ത്യന്‍ ജനത. ജനതാ കര്‍ഫ്യുവില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെ ഇന്ത്യയൊട്ടാകെ സ്തംഭിക്കും. കര്‍ഫ്യുവിന്റെ ആദ്യ മണിക്കൂറുകള്‍ വിജയകരമാണ്.
ആശുപത്രികള്‍, മാധ്യമങ്ങള്‍ തുടങ്ങിയ അവശ്യസേവനങ്ങളില്‍ ഏര്‍പ്പെടുന്നവരൊഴികെ എല്ലാവും വീട്ടില്‍ തന്നെ കഴിയുകയാണ്. സംസ്ഥാനത്ത് കെ.എസ്.ആര്.ടി.സിയോ കൊച്ചി മെട്രോയോ സര്‍വീസ് നടത്തുന്നില്ല. രാജ്യത്താകെ നാലായിരത്തോളം ട്രെയിനുകള്‍ റദ്ദാക്കി.