ജമ്മു/ഡല്‍ഹി: ജമ്മു കാശ്മീര്‍ സൈനിക സാന്നിധ്യം ശക്തമാക്കിയതിനു പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവര്‍ ഉള്‍പ്പെടെ പല പ്രമുഖരെയും വീട്ടു തടങ്കലാക്കി.

ശ്രീനഗര്‍, രജൗറി, ഉധംപൂര്‍ ജില്ലകളിലും കാശ്മീര്‍ താഴ്‌വാരയിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തങ്ങള്‍ വീട്ടുതടങ്കലിലാണെന്ന് നേതാക്കള്‍ ട്വിറ്റിലൂടെ ലോകത്തെ അറിയിച്ചത്. മൊബൈല്‍ സേവനം കാശ്മീരില്‍ പിന്‍വലിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധിയാണ്.

ശ്രീനഗറില്‍ സൈനിക വിന്യാസത്തിനു പിന്നാലെ ഇന്ന് ഡല്‍ഹിയില്‍ പ്രത്യേക മന്ത്രിസഭാ യോഗം നടക്കുന്നുണ്ട്. ഇതിനു മുന്നോടിയായി രാവിലെ ദേശസുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ ഉപസമിതി യോഗവും ചേര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here