ഡല്‍ഹി: പ്രത്യേക പദവികള്‍ റദ്ദാക്കിയ ജമ്മു കാശ്മീരിനെ വിഭജിച്ച് രൂപീകരിച്ച ജമ്മു കാശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വന്നു. സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുന്ന ജമ്മുകാശ്മീര്‍ പുനസംഘടനാ നിയമം ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് പ്രാബല്യത്തിലായത്.
ഭരണഘടനയുടെ 370-ാം അനുച്ഛേദപ്രകാരം ജമ്മു കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചുള്ള പുനസംഘടനാ ബില്‍ ആഗസ്ത് ആറിനാണ് പാര്‍ലമെന്റ് പാസാക്കിയത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31 മുതല്‍ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളും നിലവില്‍ വരുമെന്നാണ് ബില്ല് വ്യവസ്ഥ ചെയ്തത്.